2016, ഏപ്രിൽ 27, ബുധനാഴ്‌ച

ആദരാജ്ഞലികൾ



                                                         ആദരാജ്ഞലികൾ





ചിരിപ്പിച്ചു ചിന്തിപ്പിച്ചതോ അതോ ചിന്തിപ്പിച്ചു ചിരിപ്പിച്ചതോ? മലയാളിയുടെ രണ്ടു തലമുറ കൾക്കൊപ്പം നടന്ന കറുത്ത ഹാസ്യ ത്തിന്റെ ഉടമ വിടപറഞ്ഞിരിക്കുന്നു.കുട്ടനാട്ടിലെ തന്റെ വീട്ടിനടുത്തുള്ള രണ്ടു കുട്ടികളെ കേന്ദ്ര കഥാപത്രമാക്കി കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിയുടെ നിത്യ യൌവ്വനമായ ബോബനും മോളിയിലൂടെയും അവര്ക്ക് ചുറ്റുമുള്ള മറ്റു കഥാ പത്രങ്ങളിലൂടെയും മലയാളിയെ ഏറെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്ത ടോംസ് യാത്രയായിരിക്കുന്നു. മനോരമ വാരികയെ ഒരുകാലത്ത് വായനക്കാരുടെ പ്രിയപ്പെട്ടതക്കിയത്തിൽ ഈ കുസൃതിക്കുരുന്നുകൾക്കുള്ള പങ്കു ചെറുതായിരുന്നില്ല.ഹാസ്യത്തിന്റെ കുലപതിക്ക് പ്രിയപ്പെട്ട റ്റൊംസിനു ആദരാജ്ഞലികൾ അര്പ്പിക്കുന്നു..

കാലം മാറി.

                                                               കാലം മാറി.

 അദ്ധ്യാപകരും പഠിതാക്കളും രക്ഷിതാക്കളും ഒപ്പം സ്കൂല് മേനെജെമെന്റും ഒരു പോലെ അശ്രാന്ത പരിശ്രമം നടത്തിയാണ് ഇന്നത്തെ 100% വിജയം കരസ്ഥമാക്കുന്നത് എന്ന വാദം തത്വത്തില് ആംഗികരിച്ചാൽ തന്നെ ചില ചോദ്യങ്ങൾ പിന്നെയും ബാക്കി നില്ക്കും. എല്ലാവരുടെയും മിടുക്ക് കൊണ്ടാണ് 100% വിജയം കുട്ടികൾ കരസ്ഥമാക്കുന്നത് എങ്കിൽ കുട്ടികള്ക്ക് നെല്കി വരാറുള്ള മോഡരേഷാന് സമ്പ്രദായം ഇനിയും തുടരേണ്ടതുണ്ടോ എന്ന് അധി:കൃതർ പരിശോധിക്കേണ്ടതുണ്ട്.......
ആയുധങ്ങളും, മരുന്നും കഴിഞ്ഞാല് ഏറ്റവുമധികം വ്യാവസായിക വിജയ സാധ്യതയുള്ളൊരു മേഖലയാണ് വിദ്യാഭ്യാസം രംഗം അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിനു പഴയതുപോലെ മാനവിക മൂല്യ സങ്കല്പ്പങ്ങളുണ്ടന്നു കരുതാനും വയ്യ. അതൊരു വ്യവസായ കുത്തകളുടെ മേച്ചില് പുറമാണിന്നു. അവരുടെ താലപര്യ സംരക്ഷ ണാര്ത്വ മാണ് വിജയ ശതമാനം ഇത്രയധികം വർദ്ധിപ്പിച്ചു രക്ഷിതാക്കളെയും കുട്ടികളെയും ഒരു പോലെ സന്തോഷിപ്പിക്കന്ന ഈ വിദ്യാഭ്യാസത്തിനു കളമോരുക്കിയതും റിസല്ട്ടിനു വേഗത കൂട്ടിയതും.ഒരു കാലത്ത് എസ എസ എല് സി റിസല്റ്റ്‌ എന്നാല് ഏറ്റവും മൂല്യ മുള്ള ആരാലും ബഹുമാനിക്കുന്നൊരു അദ്ധ്വാന ഫലമായിരുന്നു എങ്കില് ഇന്നത്‌ അത്രയൊന്നും വിലയില്ലത്തൊരു കടലാസ്സു തുണ്ടാക്കി മാറ്റി എന്നതാണ് വര്ത്തമാന ഭരണ കൂടം ചെയ്തിട്ടള്ളോരു മഹത്തായ കാര്യം.
ഇന്നത്തെ 100% വിജയത്തിന്റെ ഉള്ളു കള്ളികല് ആര്ക്കാണ് അറിഞ്ഞു കൂടാത്തത്?.എസ് എസ് എല് സി വിജയിക്കുമെന്നുറപ്പുള്ളവരെ മാത്രം പത്താം ക്ലാസ്സിലേക്ക് പ്രൊമോട്ട് ചെയ്യുന്ന എത്രയോ മനെജെമെന്റ്റ് സ്കൂലുകലുകൾ ഉണ്ട് നമുക്ക് ചുറ്റും . ശരാശരി മാത്രം പഠിക്കുന്ന കുട്ടികളെ 9 അം ക്ലാസ്സില് തന്നെ തുടരാന് സ്കൂല് അധികൃതർ നിര്ബന്ധിക്കുന്ന അവസ്ഥയെ രക്ഷിതാക്കളും പിന്തുന്നുക്കുന്നുണ്ടല്ലോ?പിന്നെ എങ്ങനെ മാനേജു മെന്റിനെ മാത്രം കുറ്റം പറയും.. .രണ്ടു വര്ഷം മുമ്പ് മലപ്പുറത്ത് ഒരു കുട്ടി കെട്ടി തൂങ്ങി ജീവൻ വെടിഞ്ഞത് അധികൃതരുടെ തെറ്റായ നടപടിയുടെ രക്ത സാക്ഷിത്വമായിരുന്നല്ലോ?.
ഇന്ന് കേരളത്തില നില നില്ക്കുന്ന ഏറ്റവും വിജയകരമായ വ്യവസായ സംരംഭങ്ങളില് ഒന്നാണ് വിദ്യാഭ്യാസം രംഗം, അതിനു നേതൃത്വം നെല്കി കൊണ്ടിരിക്കുന്നത് അമ്മയും, അച്ചന്മാരും പുത്തന് മുസ്ലിം പണചാക്കുകകളും,നായര് ഈഴവരാധികളും മാണല്ലോ? അതൊരു തുല്യ നീതിഉറപ്പാക്കി കൊണ്ടുള്ള ഒരു ചൂഷണ ശൃംഗലയുമാണ്.ആ വലയിലേക്ക് കുട്ടികളെ എടുത്തെറിയുവാനുള്ള ബോധാപൂര്വ്വമായ ശ്രമമാകരുത് വിദ്യാഭ്യസരംഗം. എസ് എസ് എൽ സി പരീക്ഷ വിജയകരമായി കടന്നു കയറിയ കുട്ടിയുടെ അടുത്ത സ്റ്റെപ് എന്ത് എന്നതാണ് ചിന്തനിയം.അവിടെയാണ് സംശയങ്ങളുടെയും വേവലാതികളുടെയും സ്വകാര്യ മേനെജെമെന്റിന്റ്റ്കളുടെ കൊള്ള ലാഭങ്ങളുടെയും സാധ്യത തെളിഞ്ഞു വരുന്നത്‌.100% വിജയം എന്ന രഹസ്യഅജണ്ടയുടെ ചുരുളഴിയുന്നതും അവിടെയാണ്. ചർച്ച വാസ്തവത്തിൽ നടക്കേണ്ടതും അവിടെയാണ്.
ഈ പുഞ്ചിരി തന്നെ ആണ് ഒരു നാടിന്റെ സമാശ്വാസം.
______ ___________________________
ഒരു ഡോക്ടറും ഒരു നാടും എങ്ങനെ ഒരു കുടുംബമായി മാറി
എന്നതിന്റെ നേര്‍ സാക്ഷ്യം ആണ് ജയരാമേട്ടന്‍
ഡോക്ടറും ഡോക്ടറുടെ ആശുപത്രിയും .
പണം ഇല്ലാത്തതിന്‍റെ പേരില്‍ പാവപ്പെട്ടവന് ചികിത്സ
അന്യമാവുന്ന കാലത്ത് പണത്തിനേക്കാള്‍ പതിന്‍മടങ്ങ്‌
മൂല്യം മനുഷ്യനാണ് എന്ന് ജീവിതം തന്നെ മുന്നോട്ട്
വെച്ച് കാണിച്ചു തന്ന മഹാനായ മനുഷ്യ സ്നേഹി.
പണത്തിനു വേണ്ടിയും മരുന്ന് കമ്പനികളുടെ സമ്മാനങ്ങള്‍ക്ക്
വേണ്ടിയും പിഞ്ചു കുഞ്ഞുങ്ങളെ പോലും മരുന്നുകളുടെ
പരീക്ഷണവസ്തു ആക്കുന്ന വര്‍ത്തമാന കാല
ആതുരസേവന രംഗത്ത് പകരം വെക്കാന്‍ ഇല്ലാത്ത
മാണിക്യം തന്നെയാണ് മരുന്നുകളെക്കാള്‍ ഉപരി
വശ്യമായ പുഞ്ചിരി തന്നെ ഏറ്റവും നല്ല മരുന്ന്
ആക്കി മാറ്റുന്ന ഞങ്ങളുടെ ഈ പ്രിയ ഡോക്ടര്‍.
ബന്തടുക്കയുടെ ചരിത്രം മനുഷ്യ സ്നേഹിയായ
ഈ ഭിഷഗ്വരന്റെത് കൂടിയാണ് .


2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ്

പാലക്കാട് കേരളത്തിലെ ഒരു ജില്ലയാണ്.
ആസ്ഥാനം പാലക്കാട് നഗരം.
കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്.
2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല
എന്ന പദവി ലഭിച്ചത്. അതിനു മുൻപ്
ഇടുക്കി ജില്ല ആയിരുന്നു
കേരളത്തിലെ ഏറ്റവും വലിയ ജില്ല.
ഇടുക്കി ജില്ലയിലെ കൂട്ടമ്പുഴ പഞ്ചായത്ത്
എറണാകുളം ജില്ലയോട് ചേർത്തതോടെയാണ്
ഇടുക്കി ജില്ലയ്ക്
ഒന്നാം സ്ഥാനം നഷ്ടപെട്ടത്.
തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക്
തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല
എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്
പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക
കവാടം പാലക്കാട് ജില്ലയിലെ വാളയാർ
ചുരമാണ്. ഈ
ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര
ജില്ലകളിൽ നിന്നു
വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട
കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ
ജില്ല മദ്രാസ്
പ്രസിഡൻസിയുടെ ഭാഗമായിരുന്നു.
ചരിത്രം
നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ
പാലക്കാട് രാജകുടുംബം. എ. ഡി.
ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്'
എന്നായിരുന്നു പാലക്കാടിന്റെ പേര്. 1363-ൽ
കോഴിക്കോട് സാമൂതിരി പാലക്കാട്
പിടിച്ചടക്കി. പാലക്കാട് രാജാവ്
കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി.
മൈസൂർ
സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു.
പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു.
ഹൈദരാലിയുടെ പുത്രൻ ടിപ്പു സുൽത്താൻ
1766-77 കാലത്ത് നിർമിച്ചതാണ് ഇന്നു
കാണുന്ന പാലക്കാട് കോട്ട.
സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന്
1783-ൽ ഈ കോട്ട
പിടിച്ചെടുത്തെങ്കിലും ടിപ്പു
സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി.
ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന
യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട്
ബ്രിട്ടീഷ് അധീനതയിലായി.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന്
കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു
പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത്
മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ
കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന്
കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട്
മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ്
പാലക്കാട് ജില്ല രൂപം കൊണ്ടത്.
അന്നത്തെ മലബാർ
ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്,
കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ
രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ
ജില്ലയിലായിരുന്ന ചിറ്റൂർ താലൂക്ക്
പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന
ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു.
കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ
സാംസ്കാരിക പൈതൃകം എന്ന
ഖ്യാതി പാലക്കാടിനുണ്ട്.
ഭാഷ
പാലക്കാടൻ ഭാഷ, സങ്കര ഭാഷയാണ്. തനിതമിഴ്
സംസാരിക്കുന്ന
അതിർത്തി പ്രദേശങ്ങളും,മയിലാപ്പൂർ തമിഴ്
സംസാരിക്കുന്ന
അഗ്രഹാരങ്ങളും,ശുദ്ധമലയാളം സംസാരിക്കുന്ന
വള്ളുവനാടൻ ഗ്രാമങ്ങളും,അത്രയ്ക്ക്
ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന,
പാലക്കാട്,മണ്ണാർക്കാട്,ആലത്തൂർ,ചിറ്റൂർ,കൊല്ലംകോട്
താലൂക്കുകളും അടങ്ങിയ ഒരു
സങ്കരഭാഷാ സംസ്കാരമാണ് പാലക്കാടിന്റേത്