ആദരാജ്ഞലികൾ
ചിരിപ്പിച്ചു ചിന്തിപ്പിച്ചതോ അതോ ചിന്തിപ്പിച്ചു ചിരിപ്പിച്ചതോ? മലയാളിയുടെ രണ്ടു തലമുറ കൾക്കൊപ്പം നടന്ന കറുത്ത ഹാസ്യ ത്തിന്റെ ഉടമ വിടപറഞ്ഞിരിക്കുന്നു.കുട്ടനാട്ടിലെ തന്റെ വീട്ടിനടുത്തുള്ള രണ്ടു കുട്ടികളെ കേന്ദ്ര കഥാപത്രമാക്കി കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിയുടെ നിത്യ യൌവ്വനമായ ബോബനും മോളിയിലൂടെയും അവര്ക്ക് ചുറ്റുമുള്ള മറ്റു കഥാ പത്രങ്ങളിലൂടെയും മലയാളിയെ ഏറെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്ത ടോംസ് യാത്രയായിരിക്കുന്നു. മനോരമ വാരികയെ ഒരുകാലത്ത് വായനക്കാരുടെ പ്രിയപ്പെട്ടതക്കിയത്തിൽ ഈ കുസൃതിക്കുരുന്നുകൾക്കുള്ള പങ്കു ചെറുതായിരുന്നില്ല.ഹാസ്യത്തിന്റെ കുലപതിക്ക് പ്രിയപ്പെട്ട റ്റൊംസിനു ആദരാജ്ഞലികൾ അര്പ്പിക്കുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ