2016, ഏപ്രിൽ 27, ബുധനാഴ്‌ച

കാലം മാറി.

                                                               കാലം മാറി.

 അദ്ധ്യാപകരും പഠിതാക്കളും രക്ഷിതാക്കളും ഒപ്പം സ്കൂല് മേനെജെമെന്റും ഒരു പോലെ അശ്രാന്ത പരിശ്രമം നടത്തിയാണ് ഇന്നത്തെ 100% വിജയം കരസ്ഥമാക്കുന്നത് എന്ന വാദം തത്വത്തില് ആംഗികരിച്ചാൽ തന്നെ ചില ചോദ്യങ്ങൾ പിന്നെയും ബാക്കി നില്ക്കും. എല്ലാവരുടെയും മിടുക്ക് കൊണ്ടാണ് 100% വിജയം കുട്ടികൾ കരസ്ഥമാക്കുന്നത് എങ്കിൽ കുട്ടികള്ക്ക് നെല്കി വരാറുള്ള മോഡരേഷാന് സമ്പ്രദായം ഇനിയും തുടരേണ്ടതുണ്ടോ എന്ന് അധി:കൃതർ പരിശോധിക്കേണ്ടതുണ്ട്.......
ആയുധങ്ങളും, മരുന്നും കഴിഞ്ഞാല് ഏറ്റവുമധികം വ്യാവസായിക വിജയ സാധ്യതയുള്ളൊരു മേഖലയാണ് വിദ്യാഭ്യാസം രംഗം അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിനു പഴയതുപോലെ മാനവിക മൂല്യ സങ്കല്പ്പങ്ങളുണ്ടന്നു കരുതാനും വയ്യ. അതൊരു വ്യവസായ കുത്തകളുടെ മേച്ചില് പുറമാണിന്നു. അവരുടെ താലപര്യ സംരക്ഷ ണാര്ത്വ മാണ് വിജയ ശതമാനം ഇത്രയധികം വർദ്ധിപ്പിച്ചു രക്ഷിതാക്കളെയും കുട്ടികളെയും ഒരു പോലെ സന്തോഷിപ്പിക്കന്ന ഈ വിദ്യാഭ്യാസത്തിനു കളമോരുക്കിയതും റിസല്ട്ടിനു വേഗത കൂട്ടിയതും.ഒരു കാലത്ത് എസ എസ എല് സി റിസല്റ്റ്‌ എന്നാല് ഏറ്റവും മൂല്യ മുള്ള ആരാലും ബഹുമാനിക്കുന്നൊരു അദ്ധ്വാന ഫലമായിരുന്നു എങ്കില് ഇന്നത്‌ അത്രയൊന്നും വിലയില്ലത്തൊരു കടലാസ്സു തുണ്ടാക്കി മാറ്റി എന്നതാണ് വര്ത്തമാന ഭരണ കൂടം ചെയ്തിട്ടള്ളോരു മഹത്തായ കാര്യം.
ഇന്നത്തെ 100% വിജയത്തിന്റെ ഉള്ളു കള്ളികല് ആര്ക്കാണ് അറിഞ്ഞു കൂടാത്തത്?.എസ് എസ് എല് സി വിജയിക്കുമെന്നുറപ്പുള്ളവരെ മാത്രം പത്താം ക്ലാസ്സിലേക്ക് പ്രൊമോട്ട് ചെയ്യുന്ന എത്രയോ മനെജെമെന്റ്റ് സ്കൂലുകലുകൾ ഉണ്ട് നമുക്ക് ചുറ്റും . ശരാശരി മാത്രം പഠിക്കുന്ന കുട്ടികളെ 9 അം ക്ലാസ്സില് തന്നെ തുടരാന് സ്കൂല് അധികൃതർ നിര്ബന്ധിക്കുന്ന അവസ്ഥയെ രക്ഷിതാക്കളും പിന്തുന്നുക്കുന്നുണ്ടല്ലോ?പിന്നെ എങ്ങനെ മാനേജു മെന്റിനെ മാത്രം കുറ്റം പറയും.. .രണ്ടു വര്ഷം മുമ്പ് മലപ്പുറത്ത് ഒരു കുട്ടി കെട്ടി തൂങ്ങി ജീവൻ വെടിഞ്ഞത് അധികൃതരുടെ തെറ്റായ നടപടിയുടെ രക്ത സാക്ഷിത്വമായിരുന്നല്ലോ?.
ഇന്ന് കേരളത്തില നില നില്ക്കുന്ന ഏറ്റവും വിജയകരമായ വ്യവസായ സംരംഭങ്ങളില് ഒന്നാണ് വിദ്യാഭ്യാസം രംഗം, അതിനു നേതൃത്വം നെല്കി കൊണ്ടിരിക്കുന്നത് അമ്മയും, അച്ചന്മാരും പുത്തന് മുസ്ലിം പണചാക്കുകകളും,നായര് ഈഴവരാധികളും മാണല്ലോ? അതൊരു തുല്യ നീതിഉറപ്പാക്കി കൊണ്ടുള്ള ഒരു ചൂഷണ ശൃംഗലയുമാണ്.ആ വലയിലേക്ക് കുട്ടികളെ എടുത്തെറിയുവാനുള്ള ബോധാപൂര്വ്വമായ ശ്രമമാകരുത് വിദ്യാഭ്യസരംഗം. എസ് എസ് എൽ സി പരീക്ഷ വിജയകരമായി കടന്നു കയറിയ കുട്ടിയുടെ അടുത്ത സ്റ്റെപ് എന്ത് എന്നതാണ് ചിന്തനിയം.അവിടെയാണ് സംശയങ്ങളുടെയും വേവലാതികളുടെയും സ്വകാര്യ മേനെജെമെന്റിന്റ്റ്കളുടെ കൊള്ള ലാഭങ്ങളുടെയും സാധ്യത തെളിഞ്ഞു വരുന്നത്‌.100% വിജയം എന്ന രഹസ്യഅജണ്ടയുടെ ചുരുളഴിയുന്നതും അവിടെയാണ്. ചർച്ച വാസ്തവത്തിൽ നടക്കേണ്ടതും അവിടെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ