2016, ഏപ്രിൽ 27, ബുധനാഴ്‌ച

ഈ പുഞ്ചിരി തന്നെ ആണ് ഒരു നാടിന്റെ സമാശ്വാസം.
______ ___________________________
ഒരു ഡോക്ടറും ഒരു നാടും എങ്ങനെ ഒരു കുടുംബമായി മാറി
എന്നതിന്റെ നേര്‍ സാക്ഷ്യം ആണ് ജയരാമേട്ടന്‍
ഡോക്ടറും ഡോക്ടറുടെ ആശുപത്രിയും .
പണം ഇല്ലാത്തതിന്‍റെ പേരില്‍ പാവപ്പെട്ടവന് ചികിത്സ
അന്യമാവുന്ന കാലത്ത് പണത്തിനേക്കാള്‍ പതിന്‍മടങ്ങ്‌
മൂല്യം മനുഷ്യനാണ് എന്ന് ജീവിതം തന്നെ മുന്നോട്ട്
വെച്ച് കാണിച്ചു തന്ന മഹാനായ മനുഷ്യ സ്നേഹി.
പണത്തിനു വേണ്ടിയും മരുന്ന് കമ്പനികളുടെ സമ്മാനങ്ങള്‍ക്ക്
വേണ്ടിയും പിഞ്ചു കുഞ്ഞുങ്ങളെ പോലും മരുന്നുകളുടെ
പരീക്ഷണവസ്തു ആക്കുന്ന വര്‍ത്തമാന കാല
ആതുരസേവന രംഗത്ത് പകരം വെക്കാന്‍ ഇല്ലാത്ത
മാണിക്യം തന്നെയാണ് മരുന്നുകളെക്കാള്‍ ഉപരി
വശ്യമായ പുഞ്ചിരി തന്നെ ഏറ്റവും നല്ല മരുന്ന്
ആക്കി മാറ്റുന്ന ഞങ്ങളുടെ ഈ പ്രിയ ഡോക്ടര്‍.
ബന്തടുക്കയുടെ ചരിത്രം മനുഷ്യ സ്നേഹിയായ
ഈ ഭിഷഗ്വരന്റെത് കൂടിയാണ് .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ