2016, മാർച്ച് 31, വ്യാഴാഴ്‌ച

ഓർമ്മകൾ മെഹബൂബ് ബസ്‌ പിന്നെ ഒരു ഭാരത് ബസ്‌ കൂടി ഉണ്ടായിരുന്നു. ഒന്നു പോയാൽ മറ്റേതു എപ്പോൾ വരുമെന്ന് അറിയില്ല. എന്നാലും പോസ്റ്റ്‌ കൊണ്ട് വരിക മെഹബൂബ്. ബേ ഡ കം 2 വലിയ കയറ്റമായിരുന്നു. അത് കയറാൻ സർവ്വ മനുഷ്യരും ബസ്‌ ഇറങ്ങി നടന്ന് മുൻപിലും ബസ്‌ പിറകിലും എന്റെ നാട്ടു കാർക്ക് ഓർമ്മയില്ലേ.... ? ! പിന്നെ 4മണിക്ക് കണ്ടം വണ്ടി എന്ന് വിളിച്ചിരുന്ന മിനിലോറി. ഇതിൽ മാത്രേ സാധനങ്ങൾ കൊണ്ട് വന്നിരുന്നുള്ളൂ പച്ചക്കറികൾ അല്ല. അരി, ഉപ്പ്, വെല്ലം, കടല ഇതൊക്കെയേ ഉള്ളു.. എന്നാലും എത്ര മാത്രം തൃപ്തരായിരുന്നു. ഒരു റേഡിയോ പോലും ഇല്ലാത്ത ഗ്രാമം.. എല്ലാവരും കൃഷി ചെയ്തു വീതിച്ചെടുത്ത മനോഹരമായ ആ ഒർമ്മ എത്ര മധുരം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ