കാഞ്ഞങ്ങാടെന്ന പേരു്
പഴംതമിഴ്പ്പാട്ടുകളിൽ ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്ദരാജാവിന്റെ കീഴിലായിരുന്നു ഈ പ്രദേശം എന്നു് പരാമർശിക്കുന്നുണ്ടു്. എങ്കിലും കാഞ്ഞങ്ങാടിന്റെ ചരിത്രം ക്രിസ്ത്യബ്ദം എട്ടാം നൂറ്റാണ്ടോടുകൂടി മാത്രമേ വ്യക്തതയോടെ അറിയാൻ സാധിക്കുന്നുള്ളു. ഈ കാലയളവിൽ കാഞ്ഞങ്ങാടും പരിസരവും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ചേരരാജാക്കന്മാരുടെ കീഴിൽ പയ്യന്നൂർ കഴകത്തിൽ പെട്ട 32 തുളുഗ്രാമങ്ങളിലൊന്നായിരുന്നു ഈ പ്രദേശം.പുല്ലീരിൽ നിന്നും ലഭിച്ച ഭാസ്കര രവിവർമ്മൻ രണ്ടാമൻ എന്ന ചേരരാജാവിന്റെ കെടവലം ശാസനം ചേരസാമ്രൈജ്യത്തിന്റെ ഇവിടുത്തെ രാഷ്ട്രീയാധിപത്യം വ്യക്തമാക്കുന്നു.

അതിനുശേഷം കോലത്തുനാടിന്റെ കീഴിലായതോടെയാണു് ഈ പ്രദേശത്തിനു്
കാഞ്ഞങ്ങാടെന്ന പേരു് ലഭിക്കുന്നതു്. കോലത്തിരിയുടെ കീഴിലെ ഇടപ്രഭുവായ
കാഞ്ഞൻ ആയിരുന്നു ഇവിടെ ഭരണകാരങ്ങൾ നോക്കിയിരുന്നതു്. "കാഞ്ഞന്റെ നാട്"
പിന്നീടു് കാഞ്ഞങ്ങാട് എന്നു് അറിയപ്പെടാൻ തുടങ്ങി. നീലേശ്വരം രാജവംശം
രൂപപ്പെട്ടതോടെ കാഞ്ഞങ്ങാട് നീലേശ്വരം രാജാവിന്റെ കീഴിലായി. പതിനെട്ടാം
നൂറ്റാണ്ടിന്റെ ആദ്യം കർണ്ണാടകത്തിലെ ബദനൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന
ഇക്കേരി രാജവംശം നീലേശ്വരം രാജാവിനെ തോൽപ്പിച്ചു് ഈ പ്രദേശം അവരുടെ
കീഴിലാക്കി. നീലേശ്വരം രാജാവിനെ പ്രതിരോധിക്കാൻ 1713-ൽ ഇക്കേരി രാജാവു്
ഇവിടെ ഒരു കോട്ട പണിയുകയും, അങ്ങനെ ഈ പ്രദേശം പുതിയകോട്ട അഥവാ ഹോസ്ദുർഗ്
എന്നുകൂടി അറിയപ്പെട്ടു.. ഇക്കേരി രാജവംശത്തിന്റെ തകർച്ചക്കു് ശേഷം
മൈസൂർസുൽത്താന്റെ അധീനതയിലായി ഈ പ്രദേശം. 1799-ൽ ടിപ്പുവിന്റെ മരണശേഷം
ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പിനി ഈ പ്രദേശത്തു് തങ്ങളുടെ ഭരണം
അടിച്ചേൽപ്പിച്ചു.
1799 മുതൽ 1862 വരെ ഈസ്റ്റ് ഇന്ത്യാ കമ്പിനിയുടെ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബേക്കൽ താലൂക്കിലായിരുന്നു കാഞ്ഞങ്ങാട്. 1862 ഏപ്രിൽ 15-നു് ദക്ഷിണ കന്നട ജില്ല മദ്രാസ് പ്രസിഡൻസിയിലാക്കിയപ്പോൾ ഈ പ്രദേശം ബേക്കൽ താലൂക്കിനു് പകരമായി വന്ന കാസർഗോഡ് താലൂക്കിലായി. കേരള സംസ്ഥാന രൂപീകരണശേഷം 1957 ജനുവരി 1-നു് ഹോസ്ദുർഗ് താലൂക്കു് നിലവിൽ വന്നപ്പോൾ അതിന്റെ ആസ്ഥാനമായി കാഞ്ഞങ്ങാട് മാറി.
ദേശീയ പ്രസ്ഥാനം
ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന സമരവേദിയായിരുന്നു കാഞ്ഞങ്ങാട്. 1925-ജനുവരി 1-നു് കാഞ്ഞങ്ങാട് ചേർന്ന കോൺഗ്രസ് പ്രവർത്തകയോഗം ഇവിടെ വിപുലമായ ഒരു ഖദർശാല തുടങ്ങുവാൻ തീരുമാനിച്ചു. ഇതി ഖാദി പ്രചരണത്തിന്റെ ആവേശം കൂട്ടിയതിനൊപ്പം സ്വാതന്ത്രസമര പ്രവർത്തനങ്ങൾക്കു് നല്ല ദിശാബോധവും നൽകി. 1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹോസ്ദുർഗ് യൂണിറ്റ് രൂപീകൃതമായി. എ സി കണ്ണൻ നായർ ആദ്യ പ്രസിഡണ്ടും, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ആദ്യ സെക്രട്ടറിയുമായിരുന്നു.
1926 ഏപ്രിലിൽ ദേശിയ വിദ്യാഭ്യാസ പ്രചരണത്തിനായി വെള്ളഇക്കോത്ത് വിജ്ഞാനദായിനി സംസ്കൃത സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഇവിടുത്തെ ദേശീയപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായി ഈ സ്കൂൾ മാറി. എ സി കണ്ണൻ നായർ, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ, ദാമോദരഭക്ത, വിദ്വാൻ പി കേളുനായർ, ഇ രാഘവപണിക്കർ തുടങ്ങിയ പ്രമുഖ കോൺഗ്രസ് പ്രവർത്തകരായിരുന്നു ഇവിടുത്തെ അദ്ധ്യാപകർ. കേരളീയൻ, കെ മാധവൻ, ഗാന്ധി കൃഷ്ണൻ നായർ എന്നിവരൊക്കെ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.
വിദേശ വസ്ത്ര ബഹിഷ്കരണം, മദ്യവർജ്ജനം, ഹരിജനോദ്ധാാരണം തുടങ്ങിയ സമരപരിപാടികൾ ഇവിടെ വ്യാപകമായി നടന്നിരുന്നു. ആശയ പ്രചരണത്തിനായി ശക്തി എന്ന പേരിൽ ഒരു കൈയെഴുത്തു മാസിക കെ ടി കുഞ്ഞിരാമൻ നമ്പ്യാരുടെ പത്രാധിപത്യത്തിൽ ഇവിടെ നിന്നും ആരംഭിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ