കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കിൽനിന്നാണ്
കാസറഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ
കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരിൽ നിന്നും
മനസ്സിലാക്കാം.
സംസ്കൃതപദങ്ങളായ കാസറ(kaasaara , കുളം, തടാകം
),ക്രോദ(kroda, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളിൽനിന്നാണ് ഈ
പേരു വന്നതെന്നും വാദമുണ്ട് [7]
കാസറഗോഡ് ജില്ല കാസറഗോഡ് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു
ചരിത്രം
ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച
അറബികൾ ഹർക്‌വില്ലിയ(Harkwillia)എന്നാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത്.
1514-ൽ കുംബള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ
സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക്
ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1800-ൽ
മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം,
ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ
സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസറഗോഡ്
ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി
രാജവംശത്തിന്റെ ഭരണമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത്
ഇക്കേരി നായ്‌ക്കൻമാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ
നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽനിന്നും സ്വതന്ത്രമായി .
കുംബള, ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകൾ ശിവപ്പ നായ്ക്നിർമ്മിച്ചതാണെന്നു
കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്‌ക്കൻമാരുടെ ആസ്ഥാനമായിരുന്ന
ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ
കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള
പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും
ബ്രിട്ടീഷുകാരുടെ ഭരണത്തികീഴിലായി.
ചെറുതും വലുതുമായ നിരവധി
കോട്ടകളും നദികളും കാസറഗോഡ് ജില്ലയുടെ പ്രത്യേകതയാണ്. ബേക്കൽ, ചന്ദ്രഗിരി,
ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ
സ്ഥലങ്ങളിലുൾല കോട്ടകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ
കാണിക്കുന്നു. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച്
സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി)
യടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലുണ്ട്. ചന്ദ്രഗുപത
സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ കൊട്ടരം വിട്ട്
ജൈനസന്യാസിയായി തന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു
എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ് ചന്ദ്രഗിരിപ്പുഴയ്‌ക്ക് ആ
പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റർ നീളമുള്ള കാര്യങ്കോട്
പുഴയാണ് നീലത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.
കാര്യങ്കോടുപുഴയെ തേജസ്വിനി പുഴ എന്നും വിളിക്കുന്നു. കാക്കടവ് എന്ന
സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്‌ക്കു കുറുകേയാണ്. മറ്റുള്ള പുഴകൾ
യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റർ), ഉപ്പള പുഴ (50 കിലോമീറ്റർ), മൊഗ്രാൽ
(34 കിലോമീറ്റർ), ചിത്താരിപ്പുഴ(25 കിലോമീറ്റർ), നിലേശ്വരം പുഴ (47
കിലോമീറ്റർ), കാവായിപ്പുഴ(23 കിലോമീറ്റർ), മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ),
കുമ്പള പുഴ(11 കിലോമീറ്റർ), ബേക്കൽ പുഴ(11 കിലോമീറ്റർ) and കളനാട് പുഴ(8
കിലോമീറ്റർ)